സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നും വര്‍ദ്ധനവ്... പവന് 600 രൂപയുടെ വര്‍ദ്ധനവ്
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നും വര്‍ധന. പവന് 600 രൂപ കൂടി 57,640 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 75 രൂപ കൂടി 7205 രൂപയുമായി.
രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 77783 രൂപയാണ്. ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡിന്റെ വില ട്രോയ് ഔണ്‍സിന് 2,637 ഡോളര്‍ നിലവാരത്തിലുമാണുള്ളത്.
അതേസമയം കേരളത്തില്‍ ഒരു പവന്‍ വാങ്ങാനുള്ള ചിലവ് 65,000 രൂപ കടന്നു. 10 ശതമാനം പണിക്കൂലിയുള്ള ഒരു പവന്റെ ആഭരണം വാങ്ങാന്‍ ഇന്ന് കേരളത്തില്‍ 65,350 രൂപയോളം നല്‍കണം. സ്വര്‍ണത്തിന്റെ വില, പണിക്കൂലി, ഹാള്‍മാര്‍ക്ക് ചാര്‍ജ്, ജി.എസ്.ടി എന്നിവ ചേര്‍ത്തുള്ള വിലയാണിത്.
"
https://www.facebook.com/Malayalivartha