സംസ്ഥാനത്ത് ഇന്നും മാറ്റമില്ലാതെ സ്വര്‍ണവില.... പവന് 56,800 രൂപ
സംസ്ഥാനത്ത് ഇന്നും മാറ്റമില്ലാതെ സ്വര്‍ണവില.... പവന് 56,800 രൂപ. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ശനിയാഴ്ച സ്വര്‍ണവില വര്‍ദ്ധിച്ചിരുന്നു. 480 രൂപയാണ് ഒറ്റ ദിവസംകൊണ്ട് വര്‍ദ്ധിച്ചത്. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 56,800 രൂപയാണ്.
കഴിഞ്ഞ ബുധന്‍ വ്യാഴം വെള്ളി ദിവസങ്ങളില്‍ 880 രൂപ കുറഞ്ഞിട്ടുണ്ടായിരുന്നു. തുടര്‍ച്ചയായ മൂന്ന് ദിവസത്തെ ഇടിവിന് ശേഷം ശനിയാഴ്ച സ്വര്‍ണവില വര്‍ദ്ധിച്ചു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 60 രൂപയാണ് ഉയര്‍ന്നത്. വിപണി വില 7100 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 50 രൂപയാണ് ഉയര്‍ന്നത്.
വിപണിവില 5865 രൂപയാണ്. അതേസമയം വെള്ളിയുടെ വിലയും ശനിയാഴ്ച ഉയര്‍ന്നിട്ടുണ്ടായിരുന്നു. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 95 രൂപയാണ്
"
https://www.facebook.com/Malayalivartha