സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്. പവന് 320 രൂപ വര്‍ധിച്ച് സ്വര്‍ണവില 57000 വീണ്ടെടുത്തു. തിങ്കളാഴ്ചത്തെ നിരക്കായ 57,200ലേക്കാണ് സ്വര്‍ണവില തിരികെ എത്തിയത്.
ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചത്. 7150 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ചതുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.
അതേസമയം സ്വര്‍ണവും വലിയേറിയ രത്നങ്ങളും വ്യാപാര ആവശ്യത്തിനായി ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേയ്ക്ക് കൊണ്ടുപോകാനായി ഇന്നുമുതല്‍ ഇ വേ ബില്‍ നിര്‍ബന്ധമാക്കി. പത്തുലക്ഷമോ അതിലേറെയോ വിലയുള്ളവയ്ക്കാണ് ഇത് ബാധകമാകുന്നത്.
വില്‍ക്കുന്നതിനോ പ്രദര്‍ശിപ്പിക്കുന്നതിനോ കൊണ്ടുപോകുമ്പോഴും ഇത് ബാധകമാണ്. ഹാള്‍മാര്‍ക്ക് ചെയ്യാനോ പണിചെയ്യാനോ കൊണ്ടുപോകുമ്പോഴും ഇവേ ബില്‍ നിര്‍ബന്ധമാക്കി.
"
https://www.facebook.com/Malayalivartha