സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പലന് 640 രൂപയുടെ വര്‍ദ്ധനവ്
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പലന് 640 രൂപയുടെ വര്‍ദ്ധനവ്. ഇന്ന് ഗ്രാമിന് 80രൂപയും പവന് 640 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 7,260 രൂപയും പവന് 58,080 രൂപയുമായി. ഇന്നലെ പവന് 240 രൂപയും ഗ്രാമിന് 30 രൂപയും വര്‍ദ്ധിച്ചിരുന്നു.
ബുധനാഴ്ച 320ഉം 40ഉം രൂപയാണ് യഥാക്രമം കൂടിയത്. ഇതോടെ മൂന്ന് ദിവസം കൊണ്ട് 1200 രൂപയാണ് ഒരുപവന് കൂടിയത്. തിങ്കളാഴ്ച 120 രൂപ പവന് കൂടിയിട്ടുണ്ടായിരുന്നു.
പിന്നാലെ ചൊവ്വാഴ്ച 320 രൂപ കുറയുകയും ചെയ്തു. പവന് 59,640 രൂപയായിരുന്നു സ്വര്‍ണത്തിന് കേരളത്തിലെ സര്‍വകാല റെക്കോഡ് വില. ഗ്രാമിന് 7455 രൂപയും. സ്വര്‍ണം ഈ ചരിത്ര വില തൊട്ടത് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 31നായിരുന്നു.
"
https://www.facebook.com/Malayalivartha