സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്....പവന് ഇന്ന് 360 രൂപ യുടെ കുറവ്
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. പവന് ഇന്ന് 360 രൂപ കുറഞ്ഞ് വില 57,720 രൂപയായി. ഇന്നലെ 58,080 രൂപയായിരുന്നു പവന്റെ വില. ?ഗ്രാമിന് 40 രൂപ കുറഞ്ഞ് 7,215 ആയി.
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സംസ്ഥാനത്തെ സ്വര്‍ണവിലയിലും പ്രതിഫലിക്കുന്നത്.
അതേസമയം മൂന്ന് ദിവസത്തിനിടെ ഗ്രാമിന് 150 രൂപയും പവന് 1,200 രൂപയും കൂടിയശേഷമാണ് ഈ വിലയിറക്കം. 18 കാരറ്റ് സ്വര്‍ണവിലയും ഗ്രാമിന് ഇന്ന് 35 രൂപ ഇടിഞ്ഞ് 5,960 രൂപയിലെത്തി.
അതേസമയം, വെള്ളിവില ഗ്രാമിന് മാറ്റമില്ലാതെ 95 രൂപയില്‍ തുടരുകയാണ്.
"
https://www.facebook.com/Malayalivartha