സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവിലയില്‍ മാറ്റമില്ല....
സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവിലയില്‍ മാറ്റമില്ല. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 57,720 രൂപയാണ്. പണിക്കൂലിയും ജിഎസ്ടിയും അടക്കം ഒരു പവന്‍ വാങ്ങുമ്പോള്‍ 62000 ത്തിനു മുകളില്‍ നല്‍കേണ്ടി വരും. ജനുവരി ഒന്ന് മുതല്‍ സ്വര്‍ണവില കുത്തനെ ഉയര്‍ന്നിരുന്നു.
മൂന്ന് ദിവസംകൊണ്ട് സ്വര്‍ണത്തിന് വര്‍ദ്ധിച്ചത് 1,200 രൂപയാണ്. എന്നാല്‍ ജനുവരി നാലിന് സ്വര്‍ണവിലയില്‍ ഇടിവുണ്ടായിരുന്നു. 360 രൂപയാണ് ശനിയാഴ്ച കുറഞ്ഞത്. തുടര്‍ന്ന് ഇങ്ങോട്ട് രണ്ട് ദിവസമായി സ്വര്‍ണവിലയില്‍ മാറ്റമില്ല. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 7215 രൂപയാണ്.
ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 5945 രൂപയാണ്.അതേസമയം വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 95 രൂപയാണ്.
https://www.facebook.com/Malayalivartha