സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്.... പവന് 80 രൂപയുടെ കുറവ്
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്.... പവന് 80 രൂപയുടെ കുറവ്. ഗ്രാമിന് 10 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7330 രൂപയായാണ് കുറഞ്ഞത്. പവന്റെ വിലയില്‍ 80 രൂപയുടെ കുറവുണ്ടായി. പവന്റെ വില 58,640 രൂപയായാണ് വില കുറഞ്ഞത്.
അതേസമയം ഇന്ത്യന്‍ ഓഹരി വിപണികള്‍ ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. ബോംബെ സൂചിക സെന്‍സെക്‌സും ദേശീയ സൂചിക നിഫ്റ്റിയും ഇന്ന് നേട്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. സെന്‍സെക്‌സ് 370 പോയിന്റ് നേട്ടത്തോടെ 76,700.22 പോയിന്റിലാണ് വ്യാപാരം നടത്തുന്നത്. നിഫ്റ്റി 113 പോയിന്റ് ഉയര്‍ന്ന് 23,199പോയിന്റിലാണ് വ്യാപാരം നടത്തുന്നത്.
എച്ച്.ഡി.എഫ്.സി ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. നിഫ്റ്റിയില്‍ ഐ.ടി, എഫ്.എം.സി.ജി സെക്ടറുകള്‍ ഒഴികെ ബാക്കിയെല്ലാം നേട്ടത്തിലാണ്. നിഫ്റ്റി ഫാര്‍മ, ഫിനാന്‍സ്, ബാങ്ക്, റിയാല്‍റ്റി, ഓട്ടോ, ഓയില്‍ ആന്‍ഡ് ഗ്യാസ്, എനര്‍ജി, മീഡിയ, മെറ്റല്‍, പി.എസ്.യു ബാങ്ക് തുടങ്ങിയ സെക്ടറുകളെല്ലാം നേട്ടത്തിലാണ് വ്യാപാരം
നടത്തുന്നത്. അതേസമയം ഡോളറിനെതിരെ രൂപക്ക് നേരിയ നേട്ടമുണ്ടായി. ആറ് പൈസ നേട്ടത്തോടെയാണ് രൂപ ഇന്ന് വ്യാപാരം തുടങ്ങിയത്.
https://www.facebook.com/Malayalivartha