സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ്... ഒറ്റയടിക്ക് വര്‍ദ്ധിച്ചത് 960 രൂപ, പവന് 62,000 രൂപയോടടുക്കുന്നു
![](https://www.malayalivartha.com/assets/coverphotos/w657/326381_1738301180.jpg)
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ്... ഒറ്റയടിക്ക് വര്‍ദ്ധിച്ചത് 960 രൂപ, പവന് 62,000 രൂപയോടടുക്കുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 61,840. പവന് ഒറ്റയടിക്ക് 960 രൂപയാണ് ഇന്ന് കൂടിയത്. 120 രൂപയാണ് ഗ്രാമിന് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 7730 രൂപയാണ്. ഇന്നലെ പവന്‍ വില 60,880 രൂപയിലെത്തിയതോടെ വില 61,000 കടന്നും കുതിക്കുമെന്ന സൂചന നല്‍കിയിട്ടുണ്ടായിരുന്നു.
അതേസമയം കഴിഞ്ഞയാഴ്ചയാണ് പവന്‍ വില ആദ്യമായി 60,000 കടന്നത്. രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വം സ്വര്‍ണവിലയെ സ്വാധീനിക്കുന്നതായാണ് വിദഗ്ധരുടെ വിലയിരുത്തല്‍.ഈ മാസത്തിന്റെ ആരംഭത്തില്‍ 57,200 രൂപയായിരുന്നു സ്വര്‍ണവില. 31 ദിവസത്തിനിടെ 4500 രൂപയാണ് വര്‍ധിച്ചത്.
"
https://www.facebook.com/Malayalivartha