സംസ്ഥാനത്ത് ബജറ്റ് ദിനമായ ഇന്ന് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു....
![](https://www.malayalivartha.com/assets/coverphotos/w657/326824_1738911898.jpg)
സംസ്ഥാനത്ത് ബജറ്റ് ദിനമായ ഇന്ന് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു..... അന്താരാഷ്ട്ര വിപണിയില്‍ നേരിയ മാറ്റമുണ്ടായെങ്കിലും കേരളത്തില്‍ കഴിഞ്ഞ ദിവസത്തെ റെക്കോഡ് വിലയിലാണ് സ്വര്‍ണം വില്‍ക്കുന്നത്.
ഗ്രാമിന് 7,930 രൂപയും പവന് 63,440 രൂപയുമാണ് ഇന്നത്തെ വിപണി വില. തുടര്‍ച്ചയായ മൂന്ന് ദിവസത്തിനിടെ 1800 രൂപ കൂടിയ ശേഷമാണ് വിലവര്‍ധനയില്ലാത്ത ദിവസം വരുന്നത്. വെള്ളിയുടെ വിലയിലും മാറ്റമില്ല. ഗ്രാമിന് 106 രൂപയില്‍ തുടരുകയാണ്.
അതേസമയം ഫെബ്രുവരി ഒന്നിന് പവന്‍ വില 61,960 രൂപയായിരുന്നു. ഈ വില രണ്ടാം തീയതിയും തുടര്‍ന്നു. മൂന്നാം തീയതി 61,640 രൂപയിലേക്ക് താഴ്ന്നു. ഈ വില കുറവില്‍ നിന്നാണ് സര്‍വകാല റെക്കോഡില്‍ എത്തിയത്.
നാലിന് 840 രൂപയും അഞ്ചിന് 760 രൂപയും കൂടി പവന് 63,240 രൂപയായി. വ്യാഴാഴ്ച 200 രൂപ കൂടി 63,440 രൂപയെന്ന സര്‍വകാല റെക്കോഡിലേക്കും സ്വര്‍ണവിലയെത്തി. ചുരുങ്ങിയ ദിവസത്തിനിടെ വില ഒറ്റയടിക്ക് ഇത്രയും ഉയരുന്നത് ചരിത്രത്തില്‍ ആദ്യമാണ്.
"
https://www.facebook.com/Malayalivartha