സംസ്ഥാനത്തെ സ്വര്‍ണവില വീണ്ടും വര്‍ദ്ധനവ്.... പവന് 120 രൂപയുടെ വര്‍ദ്ധനവ്
![](https://www.malayalivartha.com/assets/coverphotos/w657/326890_1738991458.jpg)
സംസ്ഥാനത്തെ സ്വര്‍ണവില വീണ്ടും വര്‍ദ്ധനവ്.... പവന് 120 രൂപയുടെ വര്‍ദ്ധനവ്. പവന് 63,560 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 7,945 രൂപയും ഒരു ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 8,667 രൂപയുമായി.
കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ മാറ്റമൊന്നുമുണ്ടായില്ല. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 63,440 രൂപയായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഒരു പവന്‍ സ്വര്‍ണത്തിന് 1720 രൂപയുടെ വര്‍ദ്ധനവാണ് സംഭവിച്ചത്. ഈ മാസത്തെ ഏറ്റവും കുറവ് സ്വര്‍ണനിരക്ക് രേഖപ്പെടുത്തിയത് ഫെബ്രുവരി മൂന്നിനായിരുന്നു.
അന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 61,640 രൂപയായിരുന്നു. ജനുവരി ഒന്നിന് ശേഷം ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയില്‍ 6,040 രൂപയുടെ വര്‍ദ്ധനവാണുണ്ടായത്.
അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതിന് ശേഷം ആഗോള സാമ്പത്തിക മേഖലയിലുണ്ടായ അനിശ്ചിതത്വമാണ് സുരക്ഷിത മേഖലയായ സ്വര്‍ണത്തിലേക്കുളള നിക്ഷേപം വര്‍ദ്ധിച്ചത്.
" fr
https://www.facebook.com/Malayalivartha