സ്വര്‍ണവില ഇന്നും സര്‍വകാല റെക്കോഡില്‍.... പവന് ഇന്ന് 280 രൂപയുടെ വര്‍ദ്ധനവ്
സ്വര്‍ണവില ഇന്നും സര്‍വകാല റെക്കോഡില്‍.... പവന് ഇന്ന് 280 രൂപയുടെ വര്‍ദ്ധനവ്. ഗ്രാമിന് 35 രൂപ വര്‍ധിച്ച് 7,980 രൂപയും പവന് 280 രൂപ വര്‍ധിച്ച് 63,840 രൂപയുമായി. 40 ദിവസം കൊണ്ട് 6,800 രൂപയാണ് പവന് വര്‍ധിച്ചത്.
ഇക്കഴിഞ്ഞ ജനുവരി ഒന്നിന് 57,200 രൂപയായിരുന്നു പവന്‍ വില. ഗ്രാമിന് 20 രൂപ കൂടി വര്‍ധിച്ചാല്‍ സ്വര്‍ണം പവന് 64,000 രൂപയിലെത്തും. അന്താരാഷ്ട്ര വില ഒരു ട്രോയ് ഔണ്‍സിന് (31.103 ഗ്രാം) 2,876.85 ഡോളറില്‍ ആണ് വ്യാപാരം അവസാനിപ്പിച്ചത്. നിലവിലെ വില അനുസരിച്ച് സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ ജി.എസ്.ടി ഉള്‍പ്പെടെ ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ 69,000 രൂപ നല്‍കേണ്ടതായി വരും.
"
https://www.facebook.com/Malayalivartha