സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 240 രൂപയുടെ വര്‍ദ്ധനവ്

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 240 രൂപയുടെ വര്‍ദ്ധനവ്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 63,760 രൂപയാണ്. ഇന്നലെ 400 രൂപയുടെ വര്‍ദ്ധനവ് ഉണ്ടായിരുന്നു.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 7970 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 6555 രൂപയാണ്. വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 107 രൂപയാണ്.
അതേസമയം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നികുതി നയങ്ങള്‍ ആഗോള വ്യാപാര യുദ്ധത്തിലേക്ക് വഴിവെക്കുമെന്ന് ആശങ്ക ഉണ്ടായതോടെ സ്വര്‍ണ നിക്ഷേപം ഉയരുകയും വിപണിയില്‍ സ്വര്‍ണവില കൂടുകയും ചെയ്തിരുന്നു.
"
https://www.facebook.com/Malayalivartha