സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 80 രൂപയുടെ വര്‍ദ്ധനവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 80 രൂപയുടെ വര്‍ദ്ധനവ്. ഞായറാഴ്ച അവധിയുടെ ഇടവേളക്ക് ശേഷം സ്വര്‍ണത്തിന് ഇന്നും വില കൂടി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 8,055 രൂപയും പവന് 64,440 രൂപയുമായി.
കഴിഞ്ഞ വ്യാഴാഴ്ച സര്‍വകാല റെക്കോഡില്‍ എത്തിയ സ്വര്‍ണ വില വെള്ളിയാഴ്ച അല്‍പം കുറഞ്ഞിരുന്നു. ശനിയാഴ്ച ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് വര്‍ധിച്ചത്.
ഈ വര്‍ഷം മാത്രം7,360 രൂപയാണ് ഒരുപവന്‍ സ്വര്‍ണത്തിന് വര്‍ദ്ധിച്ചത്. ഇതോടെ ഏറ്റവും കുറഞ്ഞ പണിക്കൂലിയായ അഞ്ച് ശതമാനവും ജി.എസ്.ടിയും ഉള്‍പ്പെടെ സംസ്ഥാനത്ത് ഒരുപവന്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ 70,000 രൂപക്ക് മുകളില്‍ നല്‍കേണ്ടതായി വരും.
ഇതിന് മുമ്പ് ഫെബ്രുവരി 11നാണ് സ്വര്‍ണത്തിന് റെക്കോഡ് വില രേഖപ്പെടുത്തിയത്. അന്ന് ഗ്രാമിന് 8,060 രൂപയും പവന് 64,480 രൂപയുമായിരുന്നു.
"
https://www.facebook.com/Malayalivartha