സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവിലയില്‍ ഇടിവ്.... പവന് 400 രൂപയുടെ കുറവ്

സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവിലയില്‍ ഇടിവ്.... പവന് 400 രൂപയുടെ കുറവ് . പവന് 63,680 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 7,960 രൂപയും ഒരു ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 8,684 രൂപയുമായി.
ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 64,080 രൂപയായിരുന്നു. ഈ മാസം തുടക്കത്തില്‍ സ്വര്‍ണവിലയില്‍ ഞെട്ടിപ്പിക്കുന്ന വര്‍ദ്ധനവാണ് ഉണ്ടായത്.
അമേരിക്കയില്‍ നാണയപ്പെരുപ്പം ഉയരുമെന്ന ആശങ്കയില്‍ ഡോളര്‍ ശക്തിയാര്‍ജിച്ചതോടെയാണ് രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുറയാന്‍ തുടങ്ങിയത്. ഇന്നലെ ആഗോള വിപണിയില്‍ സ്വര്‍ണ വില ഔണ്‍സിന് 33 ഡോളര്‍ കുറഞ്ഞ് 2,883 ഡോളറിലെത്തി.
രണ്ട് ദിവസത്തിനിടെ പവന്‍ വിലയില്‍ 520 രൂപയുടെ ഇടിവാണുണ്ടായത്. ഫെബ്രുവരി 24ന് സ്വര്‍ണ വില ഔണ്‍സിന് 2,954 ഡോളര്‍ വരെയെത്തി റെക്കാഡിട്ടിരുന്നു
അതേസമയം സംസ്ഥാനത്തെ വെളളിവിലയിലും കുറവ് സംഭവിച്ചിട്ടുണ്ട്. ഇന്ന് ഒരു ഗ്രാം വെളളിയുടെ വില 105 രൂപയും ഒരു കിലോഗ്രാം വെളളിയുടെ വില 105,000 രൂപയുമാണ്.
കഴിഞ്ഞ ദിവസം ഒരു ഗ്രാം വെളളിയുടെ വില 106 രൂപയും ഒരു കിലോഗ്രാം വെളളിയുടെ വില 106,000 രൂപയുമായിരുന്നു.
" f
https://www.facebook.com/Malayalivartha