സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല... പവന് 64,320 രൂപ

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല... പവന് 64,320 രൂപ. തുടര്‍ച്ചയായി ഇടിവ് രേഖപെടുത്തികൊണ്ടിരുന്ന സ്വര്‍ണനിരക്ക് കഴിഞ്ഞ ദിവസമാണ് വീണ്ടും വര്‍ദ്ധിച്ചത്. ഗ്രാമിന് 8040 രൂപയിലും പവന് 64,320 രൂപയിലുമാണ് ഇന്ന് സ്വര്‍ണവ്യാപാരം നടക്കുന്നത്.
ഈ മാസം അഞ്ചിനായിരുന്നു മാര്‍ച്ച് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 8065 രൂപയും പവന് 64,520 രൂപയുമായിരുന്നു അന്നത്തെ വില.
ഇന്നലെ സ്വര്‍ണവില കുറഞ്ഞിരുന്നു. പവന് 360 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് വില 64,160 രൂപയിലെത്തിയിരുന്നു. മാര്‍ച്ച് 1,2,3 തീയതികളില്‍ രേഖപ്പെടുത്തിയ 63,520 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.
അതേസമയം ഓഹരി വിപണിയിലെ ചലനങ്ങളും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വര്‍ണവില നിശ്ചയിക്കപ്പെടുന്നത്.
"
https://www.facebook.com/Malayalivartha