സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല...പവന് 65,760 രൂപ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല...ഇന്നലെ ഗ്രാമിന് 10 രൂപ കുറഞ്ഞ് 8220 രൂപയിലും പവന് 80 രൂപ കുറഞ്ഞ് 65,760 രൂപയിലുമാണ് സ്വര്‍ണവിലയുള്ളത്.
15 മാസത്തിനിടെ പവന്‍ വിലയില്‍ 18,920 രൂപയുടെ വര്‍ധന രേഖപ്പെടുത്തുകയും ചെയ്തു. 2024 ജനുവരി ഒന്നിന് ഗ്രാമിന് 5855 രൂപയും പവന് 46,840 രൂപയുമായിരുന്നു. ഇപ്പോഴത് യഥാക്രമം 8220 രൂപയിലും 65,760 രൂപയിലുമെത്തി. ഗ്രാമിന് കൂടിയത് 2365 രൂപ.
2024 ജനുവരി ഒന്നിനുശേഷം അന്താരാഷ്ട്ര സ്വര്‍ണവില ഒരു ട്രോയ് ഔണ്‍സിന് (31.103 ഗ്രാം) 2050 ഡോളറില്‍ നിന്ന് 3002ലേക്ക് കുതിക്കുകയായിരുന്നു. 950 ഡോളറില്‍ അധികമാണ് വര്‍ധനവ്.
2024 ജനുവരി ഒന്നിനുശേഷമുള്ള കാലയളവില്‍ ഇന്ത്യന്‍ രൂപ കൂടുതല്‍ ദുര്‍ബലമായത് ആഭ്യന്തര വിപണിയില്‍ സ്വര്‍ണവില വന്‍തോതില്‍ കൂടാനിടയായി. വിനിമയ നിരക്ക് 83.22ല്‍നിന്ന് 3.70 രൂപ വര്‍ധിച്ച് 86.92ലെത്തി. ഒരു ഘട്ടത്തില്‍ ഇത് 87.50ന് മുകളില്‍ വരെ എത്തിയിരുന്നു. 2024 ജനുവരി ഒന്നിന് ഒരു പവന്‍ ആഭരണം ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ വാങ്ങാന്‍ 50,800 മതിയായിരുന്നെങ്കില്‍ ഇപ്പോള്‍ 71,350 രൂപയോളം കൊടുക്കണം.
" f
https://www.facebook.com/Malayalivartha