സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധനവ്... പവന് 160 രൂപയുടെ വര്‍ദ്ധനവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധനവ്... പവന് 160 രൂപയുടെ വര്‍ദ്ധനവ്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 66,480 രൂപയായാണ് ഉയര്‍ന്നത്. ഗ്രാമിന് 20 രൂപയുടെ വര്‍ധനയും ഉണ്ടായി.
ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 8310 രൂപയായാണ് വര്‍ധിച്ചത്. അതേസമയം, അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില റെക്കോഡുകള്‍ ഭേദിച്ച് മുന്നേറുന്നു.
ഈ വര്‍ഷം പലിശനിരക്കുകളില്‍ രണ്ട് തവണ കുറവ് വരുത്തുമെന്ന് യു.എസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് അറിയിച്ചതിന് പിന്നാലെയാണ് സ്വര്‍ണവിലയില്‍ വന്‍ നര്‍ധനയുണ്ടായത്.
അതേസമയം ഡോണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ തീരുവ മൂലം വ്യാപാര യുദ്ധത്തിന്റേതായ സാഹചര്യമുണ്ടായിട്ടുണ്ട്. ഇത് മൂലം സുരക്ഷിതനിക്ഷേപമായ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വര്‍ധിക്കുകയാണ്. ഇതാണ് വില വര്‍ധനക്കുള്ള പ്രധാന കാരണങ്ങളിലൊന്നായിട്ടുള്ളത്.
https://www.facebook.com/Malayalivartha