സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്... പവന് 320 രൂപയുടെ കുറവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്... പവന് 320 രൂപയുടെ കുറവ്. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 8,270 രൂപയും പവന് 66,160 രൂപയുമായി.
ഇന്നലെ പവന് 160 രൂപ വര്‍ധിച്ച് ഒരു പവന് 66,480 രൂപയായി ഉയര്‍ന്നിരുന്നു. ഇതാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില. അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില റെക്കോഡുകള്‍ ഭേദിച്ച് മുന്നേറുന്നു. 3,028 ഡോളറാണ് ട്രോയ് ഔണ്‍സ് വില.
കഴിഞ്ഞ ദിവസം യു.എസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശനിരക്കുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. പലിശനിരക്ക് 4.25-4.5നും ഇടയില്‍ നിലനിര്‍ത്തിയായിരുന്നു യു.എസ് കേന്ദ്രബാങ്കിന്റെ വായ്പനയം.
"
https://www.facebook.com/Malayalivartha