സ്വര്‍ണവിലയില്‍ ഇടിവ്.... പവന് 320 രൂപയുടെ കുറവ്

സ്വര്‍ണവിലയില്‍ ഇടിവ്.... പവന് 320 രൂപയുടെ കുറവ്. സ്വര്‍ണം ഗ്രാമിന് 40 രൂപ കുറഞ്ഞ് 8230ലെത്തി. പവന് 320 രൂപ കുറഞ്ഞ് 65,840ലുമെത്തി.
ഇന്നലെ പവന് 66,160 രൂപയായിരുന്നു.
സ്വര്‍ണവില റെക്കോഡിലെത്തിയശേഷമാണ് ഇന്നലെ ഗ്രാമിന് 40 രൂപ കുറഞ്ഞ് 8270ലും പവന് 320 രൂപ കുറഞ്ഞ് 66,160 രൂപയിലുമെത്തിയത്. രണ്ടുദിവസം കൊണ്ട് പവന് 640 രൂപയാണ് കുറഞ്ഞത്.
ലാഭമെടുപ്പിനെ തുടര്‍ന്ന് രാജ്യാന്തരവിലയില്‍ നേരിട്ട ഇടിവാണ് സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ പ്രതിഫലിച്ചത്. തുടര്‍ച്ചയായി നാലു ദിവസം 66,000 രൂപക്ക് മുകളിലായിരുന്നു സ്വര്‍ണ വില.വ്യാഴാഴ്ചയാണ് സ്വര്‍ണം പുതിയ ഉയരം കുറിച്ചത്. പവന് 160 രൂപ വര്‍ധിച്ച് 66,480 രൂപയായിരുന്നു. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയായിരുന്നു ഇത്.
അതേസമയം എത്ര തന്നെ വില കൂടിയാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് ആളുകള്‍ കരുതുന്നത്. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുക.
"
https://www.facebook.com/Malayalivartha