സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 80 രൂപയുടെ വര്‍ദ്ധനവ്

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. പവന് 80 രൂപയാണ് ഉയര്‍ന്നത്. ഇന്ന് വിപണിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 65560 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ 71000 രൂപയോളമാകും.
കഴിഞ്ഞ വ്യാഴാഴ്ച സര്‍വ്വകാല റെക്കോര്‍ഡിലായിരുന്നു സ്വര്‍ണവില, എന്നാല്‍ അതിനുശേഷമുള്ള അഞ്ച് ദിവസങ്ങളിള്‍ വില കുത്തനെ കുറഞ്ഞു. പവന്1000 രൂപയോളമാണ് ഇടിവ് ഉണ്ടായത്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 8195 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 6725 രൂപയാണ്. അതേസമയം വെള്ളിയുടെ വിലയില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 109 രൂപയാണ്.
https://www.facebook.com/Malayalivartha