സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.. പവന് 160 രൂപയുടെ വര്‍ദ്ധനവ്

കേരളത്തില്‍ സ്വര്‍ണവില കുതിക്കുന്നു. പവന് 160 രൂപയുടെ വര്‍ദ്ധനവാണ് ഇന്നുണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 66,880 രൂപയാണ് ഇന്നത്തെ വിപണി വില.
ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 8,360 രൂപയാണ്. ഇന്നലെ 840 രൂപയാണ് സ്വര്‍ണത്തിന് വര്‍ദ്ധനവുണ്ടായിരിക്കുന്നത്. ആഗോള വ്യാപരമേഖലയിലെ അനിശ്ചിതത്വങ്ങള്‍ ശക്തമായാല്‍ സ്വര്‍ണ വില ഔണ്‍സിന് 3,200 ഡോളര്‍ വരെ ഉയരുമെന്നാണ് വിലയിരുത്തുന്നത്.
അതേസമയം വെള്ളിയുടെ വിലയും പുതിയ റെക്കാഡ് ഉയരത്തിലെത്തി. സ്വര്‍ണ വിലയിലെ കുതിപ്പാണ് വെള്ളി ഉപഭോഗവും ഉയര്‍ത്തുന്നത്. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 114.10 രൂപയാണ്. ഇന്നലെ 112 രൂപയായിരുന്നു. ഒരു കിലോ വെള്ളിയുടെ ഇന്നത്തെ വില 1,14,100 രൂപയാണ്.
"
https://www.facebook.com/Malayalivartha