സംസ്ഥാനത്ത് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു.... പവന് 66,880 രൂപ

മാറ്റമില്ലാതെ സ്വര്‍ണവില. റെക്കോര്‍ഡുകള്‍ പുതുക്കി മുന്നേറിയ കാഴ്ചകളാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ കാണാന്‍ കഴിഞ്ഞത്. പവന് വലിയ കുതിച്ചു ചാട്ടമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായിരുന്നത്. ഇതോടെ സ്വര്‍ണവില വില സര്‍വ്വകാല റെക്കോര്‍ഡിലേക്ക് കടന്നു.
നിരക്കുകളില്‍ മാറ്റമില്ലാതെ തുടരുന്നതിനാല്‍ 66,880 രൂപയാണ് ഇന്നും ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 8360 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ടത്.കഴിഞ്ഞ അഞ്ച് ദിവസത്തിനിടയില്‍ സ്വര്‍ണവിലയില്‍ 1400 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായത്.
സാമ്പത്തിക വര്‍ഷാവസാനവും ഏപ്രിലോടെ വിവാഹ സീസണും തുടങ്ങുന്നതിനാല്‍ സ്വര്‍ണവിലയിലെ ഈ കുതിപ്പ് ഉപഭോക്താക്കളുടെ നെഞ്ചിടിപ്പ് വര്‍ദ്ധിപ്പിക്കുന്നു.
അതേസമയം 113 രൂപയാണ് ഒരു ഗ്രാം വെള്ളിക്ക് നല്‍കേണ്ടത്. 1,13,000 രൂപയാണ് ഒരു കിലോ വെള്ളിയുടെ വില.
https://www.facebook.com/Malayalivartha