സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വന്‍കുതിപ്പ്.... പവന് 67,000 കടന്നു

സാധാരണക്കാര്‍ നെട്ടോട്ടത്തില്‍.... സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുന്നു. സര്‍വകാല റെക്കോര്‍ഡിലെത്തിയിരിക്കുകയാണ് സ്വര്‍ണവില.
ഇന്ന് ഗ്രാമിന് 8425 രൂപ നല്‍കണം. ഇതോടെ പവന് വില 67,400 രൂപയായി ഉയര്‍ന്നു. പവന് 520 രൂപയാണ് ഒറ്റയടിക്ക് വര്‍ദ്ധിിച്ചത്.
ഇന്നലെ 66,880 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 8360 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കിയത്.
പവന് വലിയ കുതിച്ചു ചാട്ടമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായിരുന്നത്. അതേസമയം 112.90 രൂപയാണ് ഒരു ഗ്രാം വെള്ളിക്ക് നല്‍കേണ്ടത്. 1,12,900 രൂപയാണ് ഒരു കിലോ വെള്ളിയുടെ വില.
https://www.facebook.com/Malayalivartha