സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 400 രൂപയുടെ വര്‍ദ്ധനവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 400 രൂപയുടെ വര്‍ദ്ധനവ്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 68,480 രൂപയയായി ഉയര്‍ന്നു. ഗ്രാമിന്റെ വിലയില്‍ 50 രൂപയുടെ വര്‍ധനയുണ്ടായി. 8560 രൂപയായാണ് ഗ്രാമിന് സ്വര്‍ണത്തിന് വര്‍ദ്ധിച്ചത്.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില 0.4 ശതമാനം ഉയര്‍ന്നു. ഔണ്‍സിന് 3,145.93 ഡോളറായാണ് ഉയര്‍ന്നത്. റെക്കോഡിലെത്തിയതിന് ശേഷം സ്വര്‍ണവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു.ഈ വര്‍ഷം ഇതുവരെ സ്വര്‍ണവിലയില്‍ 19 ശതമാനം വര്‍ധനയുണ്ടായി.
തീരുവ യുദ്ധം തുടങ്ങിയതോടെ സുരക്ഷിത നിക്ഷേപമായി എല്ലാവരും സ്വര്‍ണത്തെ പരിഗണിക്കുന്നതാണ് സ്വര്‍ണത്തിന് ഗുണകരമാവുന്നത്.
നേരത്തെ ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്ക് പകരം തീരുവ പ്രഖ്യാപിച്ച് ഡോണള്‍ഡ് ട്രംപ് യുദ്ധമുഖം തുറന്നിരുന്നു. ഇന്ത്യക്കുമേല്‍ 26 ശതമാനം തീരുവയാണ് യു.എസ് ചുമത്തിയിരിക്കുന്നത്.
വൈറ്റ് ഹൗസില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് പകരം തീരുവ ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്.
"
https://www.facebook.com/Malayalivartha