സ്വര്‍ണവിലയില്‍ വന്‍ ഇടിവ്... പവന് 720 രൂപയുടെ കുറവ്

ഇന്നലെ ഗ്രാമിന് 160 രൂപയും പവന് 1280 രൂപയും കുറഞ്ഞിട്ടുണ്ടായിരുന്നു. 67,200 രൂപയായായിരുന്നു ഇന്നലത്തെ പവന്‍ വില. രണ്ടുദിവസംകൊണ്ട് 2000 രൂപയാണ് സ്വര്‍ണത്തിന് കുറഞ്ഞത്.
അതേസമയം ലോകത്തെ വിവിധ രാജ്യങ്ങള്‍ക്ക് യു.എസ് കനത്ത തീരുവ ഏര്‍പ്പെടുത്തിയ നടപടിക്ക് പിന്നാലെ യു.എസ് ഓഹരി വിപണിയില്‍ കനത്ത ഇടിവുണ്ടായിരുന്നു. കോവിഡ് കാലത്തിന് ശേഷം ഇതാദ്യമായാണ് യു.എസ് വിപണിയില്‍ ഇത്രയും വലിയ തിരിച്ചടിയുണ്ടാവുന്നത്.
ഏപ്രില്‍ 10 മുതല്‍ എല്ലാ യു.എസ് ഉല്‍പന്നങ്ങള്‍ക്കും 34 ശതമാനം തീരുവ ഏര്‍പ്പെടുത്തുമെന്ന് ചൈന പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് വിപണിയിലെ ഇടിവ് കൂടുതല്‍ രൂക്ഷമായത്.
https://www.facebook.com/Malayalivartha