കേരളത്തില്‍ ഇന്ന് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു...

കേരളത്തില്‍ തുടര്‍ച്ചയായ രണ്ട് ദിവസത്തെ ഇടിവിനുശേഷം ഇന്ന് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. 2000 രൂപയുടെ കുത്തനെയുള്ള ഇടിവാണ് കഴിഞ്ഞ രണ്ട് ദിവസം കൊണ്ടുണ്ടായത്. സമീപകാലത്തെ ഏറ്റവും വലിയ ഇടിവായിരുന്നു ഇത്. കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 66480 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 8310 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 6810 രൂപയാണ്. വെള്ളിയുടെ വിലയും കുത്തനെ കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 102 രൂപയാണ്.
"
https://www.facebook.com/Malayalivartha