സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്.... പവന് 200 രൂപയുടെ കുറവ്

സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 200 രൂപ കുറഞ്ഞ് 66,280 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. 66,480 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില.വ്യാഴാഴ്ചത്തെ 68,480 രൂപ എന്ന റെക്കോഡ് വിലയില്‍ നിന്നാണ് തുടര്‍ച്ചയായ മൂന്ന് ദിവസം കൊണ്ട് 2200 രൂപ കുറഞ്ഞത്.
ഏപ്രില്‍ നാലിന് 67,200 രൂപയായിരുന്നു വില. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രതികാര തീരുവ ചുമത്തല്‍, വ്യാപാര യുദ്ധത്തിലേക്കും ആഗോളസാമ്പത്തികമാന്ദ്യത്തിലേക്കും നയിക്കുമെന്ന ആശങ്ക ലോക വിപണികളെ ഉലക്കുന്നതാണ് സ്വര്‍ണവിലയിലും സ്വാധീനിക്കുന്നത്.
അതേസമയം ആഗോള വിപണികള്‍ വന്‍ ഇടിവാണ് ഇന്ന് നേരിട്ടത്.
"
https://www.facebook.com/Malayalivartha