സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്...

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... തുടര്‍ച്ചയായ നാലാം ദിവസവും സ്വര്‍ണവിലയില്‍ ഇടിവുണ്ടായി. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 8,225 രൂപയും പവന് 65,800 രൂപയുമായി. ഇക്കഴിഞ്ഞ വ്യാഴാഴ്ച (ഏപ്രില്‍ മൂന്ന്) സ്വര്‍ണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയതിന് പിന്നാലെയാണ് തുടര്‍ദിവസങ്ങളില്‍ കുത്തനെ വില കുറഞ്ഞത്.
68,480 രൂപയായിരുന്നു വ്യാഴാഴ്ചത്തെ വില. എന്നാല്‍, ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനം വന്നതിന് പിന്നാലെ വിപണി തകര്‍ന്നടിഞ്ഞു. തൊട്ടടുത്ത ദിവസമായ വെള്ളിയാഴ്ച 1280 രൂപ കുറഞ്ഞ് 67,200ലേക്ക് താഴ്ന്നു. ശനിയാഴ്ച 90 രൂപ ഗ്രാമിനും 720 രൂപ പവനും കുറഞ്ഞു. 66480 രൂപയായിരുന്നു അന്നത്തെ വില.അവധി ദിനമായ ഞായറാഴ്ച ഇതേ വില തുടര്‍ന്നെങ്കിലും ഇന്നലെ വീണ്ടും താഴ്ന്നനിലയിലായി. പവന് 200 രൂപ കുറഞ്ഞ് 66,280 രൂപയായി. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്.
"
https://www.facebook.com/Malayalivartha