സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 520 രൂപയുടെ വര്‍ദ്ധനവ്

സംസ്ഥാനത്ത് തുടര്‍ച്ചയായ നാലു ദിവസം കൊണ്ട് പവന് 2,680 രൂപ കുറഞ്ഞ സ്വര്‍ണം ഇന്ന് തിരിച്ചുകയറുകയാണ്. ഗ്രാമിന് 65 രൂപയും പവന് 520 രൂപയുമാണ് ഇന്ന് വര്‍ദ്ധിച്ചത്.
ഇതോടെ ഗ്രാമിന് 8,290 രൂപയും പവന് 66,320 രൂപയുമായി. ഇക്കഴിഞ്ഞ വ്യാഴാഴ്ച (ഏപ്രില്‍ മൂന്ന്) സ്വര്‍ണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയതിന് പിന്നാലെയാണ് തുടര്‍ദിവസങ്ങളില്‍ കുത്തനെ വില കുറഞ്ഞിരുന്നു. 68,480 രൂപയായിരുന്നു വ്യാഴാഴ്ചത്തെ വില.
വെള്ളിയാഴ്ച 1280 രൂപ കുറഞ്ഞ് 67,200ലേക്ക് താഴ്ന്നു. ശനിയാഴ്ച 90 രൂപ ഗ്രാമിനും 720 രൂപ പവനും കുറഞ്ഞു. 66480 രൂപയായിരുന്നു അന്നത്തെ വില. അവധി ദിനമായ ഞായറാഴ്ച ഇതേ വില തുടര്‍ന്നെങ്കിലും തിങ്കളാഴ്ച വീണ്ടും താഴ്ന്നു.
പവന് 200 രൂപ കുറഞ്ഞ് 66,280 രൂപയായി. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. ഇന്നലെ മാത്രം ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കുറഞ്ഞത്. 68,480 എന്ന റെക്കോഡ് വിലയില്‍ നിന്ന് തുടര്‍ച്ചയായ നാലു ദിവസം കൊണ്ട് 2,680 രൂപയാണ് പവന് കുറഞ്ഞത്.
താല്‍ക്കാലികമായി ചാഞ്ചാടി നില്‍ക്കുന്ന സ്വര്‍ണ്ണവില മുകളിലോട്ട് തന്നെ ഉയരും എന്നുള്ള സൂചനകളാണ് വരുന്നത്. കേരളത്തില്‍ വിഷു, ഈസ്റ്റര്‍, അക്ഷയതൃതീയ ആഘോഷങ്ങളും വിവാഹ സീസണും വരുന്നതിനാല്‍ സ്വര്‍ണ വിപണിയില്‍ കൂടുതല്‍ ഉണര്‍വുണ്ടാകുന്നതാണ്.
"
https://www.facebook.com/Malayalivartha