സ്വര്‍ണക്കുതിപ്പ് തുടരുന്നു.... പവന് വില 70,000ത്തിനോടടുക്കുന്നു

സാധാരണക്കാര്‍ നെട്ടോട്ടത്തില്‍.... സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ് തുടരുന്നു. ഇന്ന് 1,480 രൂപ പവന് വര്‍ധിച്ചതോടെ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലെത്തി.
വിപണിയില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 69,960 രൂപയാണ്. ഇന്ന് ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ ഒരു പവന്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ 75,500 രൂപയ്ക്ക് മുകളില്‍ നല്‍കണം.
അതേസമയം വിവാഹം ഉള്‍പ്പെടെ ആവശ്യങ്ങള്‍ക്കായി വലിയ അളവില്‍ സ്വര്‍ണാഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കാണ് വിലക്കയറ്റം കൂടുതല്‍ തിരിച്ചടിയായത്. 3% ജിഎസ്ടി, 53.10 രൂപ ഹോള്‍മാര്‍ക്ക് ചാര്‍ജ്, പണിക്കൂലി എന്നിവയും ചേരുമ്പോള്‍ വില കൈയിലൊതുങ്ങില്ലെന്നതാണ് ആശങ്ക. പണിക്കൂലി ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് ഓരോ ജ്വല്ലറിയിലും വ്യത്യാസപ്പെട്ടിരിക്കും.
മിനിമം 5% പണിക്കൂലിയേ വ്യാപാരി ഈടാക്കുന്നുള്ളൂ എന്നിരിക്കട്ടെ. നിങ്ങള്‍ ഇന്നൊരു പവന്‍ ആഭരണം വാങ്ങാന്‍ 75,716 രൂപ കൊടുക്കണം. ഒരു ഗ്രാം സ്വര്‍ണാഭരണത്തിന് 9,465 രൂപയും. ശരാശരി 10 ശതമാനമൊക്കെ പണിക്കുലിയാണ് പല വ്യാപാരികളും ഈടാക്കുന്നത് എന്നതിനാല്‍ വാങ്ങല്‍വില ഇതിലും കൂടുതലായിരിക്കും.
" f
https://www.facebook.com/Malayalivartha