കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 760 രൂപയുടെ വര്‍ദ്ധനവ്

കേരളത്തില്‍ ഇന്ന് സ്വര്‍ണവില കുതിച്ചുയര്‍ന്നു. പവന് 760 രൂപയാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില വീണ്ടും 70,000 രൂപ കടന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 70,520 രൂപയാണ്. ഇന്നലെ പവന് 280 രൂപയോളം കുറഞ്ഞ് സ്വര്‍ണവില 70,000 ത്തിന് താഴെയെത്തിയിട്ടുണ്ടായിരുന്നു. നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്ന് സ്വര്‍ണവില ഉയര്‍ന്നത്. അന്താരാഷ്ട്ര സ്വര്‍ണ്ണവില 3264 ഡോളറിലാണ്.
കഴിഞ്ഞ ശനിയാഴ്ചയാണ് സംസ്ഥാനത്ത് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്. ഇന്ന് ഗ്രാമിന് 95 രൂപയാണ് ഉയര്‍ന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 8815 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 7260 രൂപയാണ്.
അതേസമയം വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 107 രൂപയാണ്.
"
https://www.facebook.com/Malayalivartha