സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 760 രൂപയുടെ വര്‍ദ്ധനവ്

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്. സര്‍വകാല റെക്കോര്‍ഡിലാണ് സംസ്ഥാനത്തെ സ്വര്‍ണവില. ഇന്ന് പവന് 760 രൂപ വര്‍ധിച്ച് സ്വര്‍ണവില ആദ്യമായി 72,000 കടന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 72,120 രൂപയാണ്.
സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തില്‍ മുതലിറക്കുന്നവരുടെ എണ്ണം ഓരോ ദിവസവും വര്‍ദ്ധിക്കുന്നു. ഏപ്രില്‍ 30ന് എത്തുന്ന അക്ഷയതൃതീയ, ആഘോഷങ്ങളോടൊപ്പം വിവാഹ സീസണുകള്‍ വരുന്നതിനാല്‍ സ്വര്‍ണ്ണവില വര്‍ദ്ധിക്കുന്നത് ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയെങ്കിലും, ജനങ്ങള്‍ സ്വര്‍ണം വാങ്ങുന്നതില്‍ കുറവൊന്നുമില്ലെന്നാണ് സൂചനകളുള്ളത്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 9015 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 7410 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 109 രൂപയാണ്.
https://www.facebook.com/Malayalivartha