സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും മാറ്റമില്ലാതെ സ്വര്‍ണവില

കഴിഞ്ഞ 3 ദിവസമായി ഗ്രാമിന് 9,005 രൂപയും പവന് 72,040 രൂപയുമാണ് വില. രാജ്യാന്തരവില ഔണ്‍സിന് 16 ഡോളര്‍ ഇടിഞ്ഞ് 3,318 ഡോളറിലാണുള്ളത്.
അതേസമയം, ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുള്ളത് 7 പൈസ താഴ്ന്ന് 85.40ല്‍. രൂപയുടെ വീഴ്ചയാകാം രാജ്യാന്തര സ്വര്‍ണവില താഴ്ന്നിട്ടും കേരളത്തില്‍ വില മാറ്റമില്ലാതെ തുടരാന്‍ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. രൂപയുടെ മൂല്യം താഴുകയും ഡോളര്‍ കരുത്താര്‍ജ്ജിക്കുകയും ചെയ്യുമ്പോള്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി ചെലവും ഉയരും. ഇത് ആഭ്യന്തര വില നിര്‍ണയത്തില്‍ പ്രതിഫലിക്കും.
സംസ്ഥാനത്ത് 18 കാരറ്റ് സ്വര്‍ണം, വെള്ളി വിലകളിലും ഇന്നു മാറ്റമുണ്ടായിട്ടില്ല.
"
https://www.facebook.com/Malayalivartha