സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 320 രൂപയുടെ വര്‍ദ്ധനവ്

കേരളത്തില്‍ ഒരാഴ്ചയായി താഴോട്ടുപോയ സ്വര്‍ണ വില തിരിച്ചുകയറുന്നു. ഇന്ന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 8,980 രൂപയും പവന് 71840 രൂപയുമായാണ് ഉയര്‍ന്നത്.
ഇന്നലെ പവന് 520 രൂപ കുറഞ്ഞ് 71,520 രൂപയും ഗ്രാമിന് 65 രൂപ കുറഞ്ഞ് 8940 രൂപയുമായിരുന്നു. ഏപ്രില്‍ 22നായിരുന്നു സ്വര്‍ണത്തിന് ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന വില.
അന്ന് 74,320 രൂപയിലേക്കാണ് സ്വര്‍ണം കുതിച്ചത്. തുടര്‍ന്നുള്ള രണ്ട് ദിവസം വിലയിടിയുകയും ചെയ്തു. പിന്നീട് നാലുദിവസം വിലവ്യത്യാസമില്ലാതെ തുടരുകയായിരുന്നു. ഇന്നാണ് വര്‍ദ്ധനവുണ്ടായിരിക്കുന്നത്.
"
https://www.facebook.com/Malayalivartha