അക്ഷയതൃതീയ ദിനത്തില്‍ സ്വര്‍ണവിലയില്‍ മാറ്റമില്ല...

അക്ഷയതൃതീയ ദിനത്തില്‍ സ്വര്‍ണവിലയില്‍ മാറ്റമില്ല. 71,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 8980 രൂപ നല്‍കണം. പണിക്കൂലിയും നികുതിയും വേറെ നല്‍കണം.
സ്വര്‍ണവില 75,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ ഏപ്രില്‍ 23 മുതല്‍ സ്വര്‍ണവില ഇടിയാനായി തുടങ്ങി. ഈ മാസം 12നാണ് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്.
പത്തുദിവസത്തിനിടെ 4000ലധികം രൂപ വര്‍ധിച്ച ശേഷമാണ് സ്വര്‍ണവില കുറയാനായി തുടങ്ങിയത്. ആറുദിവസത്തിനിടെ 2800 രൂപ കുറഞ്ഞ ശേഷം ഇന്നലെ പവന് 320 രൂപ വര്‍ധിച്ച സ്വര്‍ണവിലയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്.
"
https://www.facebook.com/Malayalivartha