സ്വര്‍ണ്ണം ഇറക്കുമതിയില്‍ വന്‍ ഇടിവ്
2016-17 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ സ്വര്‍ണ്ണം ഇറക്കുമതിയില്‍ വന്‍ ഇടിവ്. 2015 ഏപ്രില്‍ - ജൂലൈ ജൂണ്‍ കാലയളവില്‍ 751 കോടി ഡോളറിന്റെ സ്വര്‍ണ്ണം ഇന്ത്യയില്‍ ഇറക്കുമതി ചെയ്തിരുന്നു. എന്നാല്‍ 2016 - ല്‍ ഇതേ കാലയളവില്‍ അത് 390 കോടി ഡോളറായി കുറഞ്ഞു. ആഭ്യന്തര ആഗോള വിപണികളിലെ വിലത്തകര്‍ച്ചയാണ് ഇറക്കുമതി നിരക്കില്‍ ഇടിവു വരുത്തിയത്.
തുടര്‍ച്ചയായി 5-ാം മാസമാണ് ഇറക്കുമതിയില്‍ ഇടിവുവരുന്നത്. 38.5 ശതമാനം ഇടിവുമായി 120 കോടി ഡോളറിന്റെ സ്വര്‍ണ്ണമാണ് ജൂണില്‍ ഇറക്കുമതി ചെയ്തത്. എന്നാല്‍ സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി ഇടിവിനെ തുടര്‍ന്ന് ഇന്ത്യയുടെ വ്യാപാരകമ്മി 811 കോടി ഡോളറായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂണില്‍ 1,082 കോടിയായിരുന്നു ഇന്ത്യയുടെ വ്യാപാരകമ്മി. ഇന്ത്യയിലേക്കുള്ള വിദേശനാണയത്തിന്റെ വരവും തിരിച്ചൊഴുക്കും തമ്മിലുള്ള അന്തരമായ കറണ്ട് അക്കൗണ്ട് കമ്മി 1.5 ശതമാനത്തില്‍ നിന്ന് 1.3 ശതമാനമായി കുറഞ്ഞു. സ്വര്‍ണ്ണത്തിന്റെ ഇറക്കുമതിയില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഈ ഇടിവ് കേന്ദ്ര സര്‍ക്കാരിന്റെ കറണ്ട് അക്കൗണ്ട്, വ്യാപാരകമ്മികള്‍ കുത്തനെ കുറയുമെന്ന സൂചനയാണ് നല്‍കുന്നത്.
https://www.facebook.com/Malayalivartha