ജിഎസ്ടി പ്രാബല്യത്തിലായതോടെ വാഹന വില കുറയുന്നു
ജിഎസ്ടി പ്രാബല്യത്തിലായതോടെ നികുതി കുറഞ്ഞതിന്റെ ആനുകൂല്യം ഉപയോക്താക്കള്‍ക്ക് കൈമാറാന്‍ കൂടുതല്‍ വാഹന നിര്‍മാതാക്കള്‍ വില കുറച്ചു. ഹീറോ മോട്ടോകോര്‍പ് ഇരുചക്രവാഹനങ്ങള്‍ക്ക് 1800 രൂപ വരെ വിലക്കുറവ് പ്രഖ്യാപിച്ചു. ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ വാഹനങ്ങള്‍ക്ക് 5500 രൂപ വരെ വില കുറച്ചു. ടിവിഎസ് മോട്ടോര്‍ കമ്പനി 350 രൂപ മുതല്‍ 4150 രൂപ വരെ വില കുറച്ചു. ഹോണ്ട കാര്‍സ് 10000 രൂപ മുതല്‍ 1.31 ലക്ഷം രൂപ വരെ വിലക്കുറവ് പ്രഖ്യാപിച്ചു.
ബ്രിയോയുടെ വില 12279 രൂപ വരെയും അമേസിന്റെ വില 14825 രൂപ വരെയും ജാസിന്റേത് 10031 രൂപ വരെയും ഡബ്ല്യുആര്‍വി വില 10064 രൂപ വരെയും ഡല്‍ഹിയില്‍ കുറയും. സിറ്റിക്ക് 28000 രൂപ വരെയും ബിആര്‍-വിയുടെ വില 30387 രൂപ വരെയും കുറയുമ്പോള്‍ ഡിആര്‍-വിയുടേത് 1.31 ലക്ഷം രൂപ കുറയും. ഫോഡ് ഇന്ത്യ കാര്‍ വില 4.5% വരെ കുറച്ചു. മുംബൈയില്‍ ഫിഗോയ്ക്ക് 28000 രൂപ വരെയും എന്‍ഡവറിന് മൂന്നു ലക്ഷം രൂപ വരെയും കുറയും. മാരുതി, ടൊയോട്ട, ബിഎംഡബ്ല്യു, ഔഡി, ജെഎല്‍ആര്‍ എന്നിവ കഴിഞ്ഞദിവസം വില കുറച്ചിരുന്നു.
https://www.facebook.com/Malayalivartha