പഴയ സ്വര്‍ണം വില്‍ക്കുന്ന ഉപയോക്താവ് നികുതി നല്‍കേണ്ടെന്ന് റവന്യൂ വകുപ്പ്
പഴയ സ്വര്‍ണമോ കാറുകളോ ഇരുചക്രവാഹനങ്ങളോ വ്യക്തികള്‍ വില്‍ക്കുമ്പോള്‍ അതിനു ചരക്ക്, സേവന നികുതി ബാധകമാകില്ലെന്നു റവന്യു വകുപ്പ് വ്യക്തമാക്കി. ബിസിനസ് ആവശ്യത്തിനായി ചെയ്യുന്ന ഇടപാടല്ല അത് എന്ന കാരണത്താലാണിത്.
കഴിഞ്ഞ ദിവസം റവന്യു സെക്രട്ടറി ഹസ്മുഖ് ആദിയ നല്‍കിയ വിശദീകരണത്തിന്റെ തുടര്‍ച്ചയായാണ് ജിഎസ്ടി നിയമത്തിലെ 9(4) വകുപ്പില്‍ പറയുന്ന കാര്യങ്ങള്‍ക്കു കൂടുതല്‍ വ്യക്തത വരുത്തിക്കൊണ്ടു റവന്യു വകുപ്പ് പത്രക്കുറിപ്പ് ഇറക്കിയത്.
ജിഎസ്ടി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യാത്ത സാധാരണ വ്യക്തിയും രജിസ്റ്റര്‍ ചെയ്യാത്ത ബിസിനസുകാരനായ വ്യക്തിയും നടത്തുന്ന ഇടപാടുകള്‍ വ്യത്യസ്തമായാണ് കൈകാര്യം ചെയ്യുന്നത്.
https://www.facebook.com/Malayalivartha