സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞു
ഇന്നത്തെ സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ് 21,200 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2650 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ നാല് ദിവസമായി സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു.
21,280 രൂപയായിരുന്നു ഇന്നലെ വരെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ശനിയാഴ്ചയാണ് വിലയില്‍ അവസാനമായി മാറ്റമുണ്ടായത്. എന്നാല്‍ നാല് ദിവസത്തെ അനിശ്ചിതാവസ്ഥയ്ക്ക് ശേഷം ഇന്ന് വില 80 രൂപ കുറയുകയായിരുന്നു.
ജിഎസ്ടി നടപ്പാക്കിയതോടെ ഇന്ത്യയില്‍ സ്വര്‍ണത്തിന് 3% നികുതി വര്‍ദ്ധിച്ചു. ഇതോടെ വിദേശത്തെ സ്വര്‍ണ വില്‍പ്പനയില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. അഞ്ച് മുതല്‍ 10 ശതമാനം വരെയാണ് ഇവിടെ വില്‍പ്പന വര്‍ദ്ധിച്ചിരിക്കുന്നത്.
ഇന്ത്യയില്‍ നിന്ന് സ്വര്‍ണം വാങ്ങുന്നതിലും 13 ശതമാനം വിലക്കുറവാണ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് സ്വര്‍ണം വാങ്ങുമ്പോഴുള്ളത്. അന്താരാഷ്ട്ര വിപണിയില്‍ വില കുറഞ്ഞതും ആഭ്യന്തര വിപണിയിലെ വിലക്കുറവിന് കാരണമാണ്.
https://www.facebook.com/Malayalivartha