സ്വര്‍ണ ബോണ്ടിലേക്ക് നിക്ഷേപിക്കാവുന്ന പരിധി നാലുകിലോയാക്കി ഉയര്‍ത്തി
സ്വര്‍ണ ബോണ്ടിലേക്ക് വ്യക്തികള്‍ക്ക് നിക്ഷേപിക്കാവുന്ന വാര്‍ഷിക പരിധി 500 ഗ്രാമില്‍നിന്ന് നാലുകിലോയാക്കി ഉയര്‍ത്തി. ഹിന്ദു അവിഭക്ത കുടുംബങ്ങള്‍ക്ക് നാലുകിലോയും ട്രസ്റ്റുകള്‍ക്ക് 20 കിലോയുമായാണ് നിക്ഷേപ പരിധി നിശ്ചയിച്ചിട്ടുള്ളത്. 2015 നവംബര്‍ അഞ്ചിനാണ് സര്‍ക്കാര്‍ സ്വര്‍ണബോണ്ട് പദ്ധതി കൊണ്ടുവന്നത്.
ബാങ്കുകളിലോ മറ്റ് സാമ്പത്തിക സ്ഥാപനങ്ങളിലോ ഉള്ള മറ്റു നിക്ഷേപങ്ങള്‍ സ്വര്‍ണബോണ്ടിന്റെ നിക്ഷേപപരിധിയില്‍ പരിഗണിക്കില്ല. കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതിനായി മറ്റ് മാനദണ്ഡങ്ങളില്‍ ഇളവുവരുത്തുകയും ചെയ്തിട്ടുണ്ട്. സ്വര്‍ണബോണ്ടുകള്‍ പെട്ടെന്ന് പണമാക്കി മാറ്റാനും വ്യാപാരം എളുപ്പത്തിലാക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും തീരുമാനമായി.
സ്വര്‍ണബോണ്ട് പദ്ധതി കൂടുതല്‍ പേരിലെത്തിക്കാനും നടപടികള്‍ കൊണ്ടുവരും. സ്വര്‍ണം ഇറക്കുമതിചെയ്യുമ്പോഴുള്ള സാമ്പത്തികബാധ്യത കുറയ്ക്കുക, ധനക്കമ്മി കുറയ്ക്കുക എന്നിവയ്ക്കായി പദ്ധതിയില്‍ ചില ഇളവുകള്‍ നല്‍കാനും തീരുമാനമായിട്ടുണ്ട്.
https://www.facebook.com/Malayalivartha