ആഗോളതലത്തില്‍ സ്വര്‍ണത്തിന് ആവശ്യം കുറഞ്ഞു; ഇന്ത്യയിൽ 37 ശതമാനത്തിന്റെ വളർച്ച
ആഗോള തലത്തിൽ സ്വർണത്തിന്റെ ആവശ്യത്തിൽ കുറവ്. ഏപ്രിൽ ജൂൺ കാലളവിലാണ് സ്വർണത്തിന്റെ ഡിമാൻഡ് കുറഞ്ഞത്.അതേസമയം ഇന്ത്യയിൽ ഇക്കാലയളവിൽ 37 ശതമാനം വളർച്ചയുണ്ടായി.
കഴിഞ്ഞ വർഷത്തെ രണ്ടാം പാദത്തെക്കാൾ 10 ശതമാനം ഇടിവാണ് ആഗോളതലത്തിൽ സ്വർണ ഡിമാൻഡിൽ ഉണ്ടായത്. 2017-ലെ ആദ്യ പാദവുമായി താരതമ്യം ചെയ്യുമ്പോൾ ആവശ്യത്തിലുള്ള കുറവ് 14 ശതമാനമാണ്.എന്നാൽ ഇന്ത്യയിൽ 167.4 ടണ്ണിന്റെ സ്വർണം വിറ്റുപോയി.43,600 കോടി മൂല്യം വരുമിതിന്.വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്കനുസരിച്ചാണിത്.
ആഭരണങ്ങൾക്കുള്ള ഡിമാൻഡ് ഇന്ത്യയിൽ 41 ശതമാനം വളർച്ചയോടെ 126.7 ടണ്ണായി.33,000 കോടിയുടെ മൂല്യമാണിതിനുള്ളത്.മൊത്തം നിക്ഷേപ ആവശ്യത്തിലും മികച്ച വളർച്ചയുണ്ട്-26 ശതമാനം.40.7 ടൺ സ്വർണമാണ് നിക്ഷേപ ആവശ്യത്തിനുപയോഗിച്ചത്.മൂല്യത്തിന്റെ അടിസ്ഥാനത്തിൽ 10,610 കോടിയുടെ സ്വർണത്തിന്റെ നിക്ഷേപമാണ് ഇന്ത്യയിലുണ്ടായത്.
ഇൗ വർഷം ആദ്യ മൂന്നുമാസം 2004 ടണ്ണായിരുന്നു ആഗോള തലത്തിൽ സ്വർണത്തിന്റെ ആവശ്യം. രണ്ടാം പാദത്തിൽ ഇത് 953 ടണ്ണായി കുറഞ്ഞു. വേൾഡ് ഗോൾഡ് കൗൺസിലിന്റെ ഗോൾഡ് ഡിമാന്റ് ട്രെന്റ്‌സ് റിപ്പോർട്ടാണ് വിവരങ്ങൾ പുറത്തുവിട്ടത്.
https://www.facebook.com/Malayalivartha