സംസ്ഥാനത്തെ സ്വർണവില കഴിഞ്ഞ ഒരാഴ്ച്ചയായി നിശ്ചലം
കഴിഞ്ഞ ഒരാഴ്ച്ചയായി സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് സ്വർണവിലയിൽ അവസാനമായി മാറ്റമുണ്ടായത്. പവന് 80 രൂപ കൂടി 21680 രൂപയായത്. അന്ന് മുതലുള്ള സ്വർണവില. ഗ്രാമിന് 10 രൂപ കൂടി 2710 രൂപയ്ക്കാണ വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക് 21,760 രൂപയാണ്. കുറഞ്ഞ നിരക്ക് 21,120 രൂപയും. കഴിഞ്ഞ മാസം ആദ്യം വില 21,880 രൂപ വരെ ഉയർന്നിരുന്നു. പിന്നീട് വില താഴേയ്ക്ക് വന്നു. 20,720 രൂപയായിരുന്നു ജൂലൈയിലെ ഏറ്റവും കുറഞ്ഞ നിരക്ക്.
ആഗോള വിപണിയിലെ വിലവര്‍ധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. ഇന്ത്യയിൽ സ്വർണത്തിന്റ ഇറക്കുമതി തീരുവ കുറയ്ക്കാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. ഇറക്കുമതി തീരുവയിൽ കുറവ് വരുത്തിയാൽ പ്രാദേശിക വിപണയിൽ വരെ സ്വർണത്തിന്റ വില കുത്തനെ താഴും. ഇറക്കുമതി തീരുവ കുറച്ചാൽ സ്വർണ കള്ളക്കടത്തും ഒരു പരിധി വരെ തടയാൻ സാധിക്കും.
https://www.facebook.com/Malayalivartha