സ്വര്‍ണത്തിന് ചിങ്ങക്കുതിപ്പ്
വിവാഹ വിപണിയിലെ തിരക്കിനൊപ്പം അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വില കൂടിയതോടെ രാജ്യത്ത് സ്വര്‍ണവിലയില്‍ വന്‍കുതിപ്പ്. കേരളത്തിലെ കല്യാണ സീസണുകള്‍ സജീവമായതോടെ ചിങ്ങം പിറന്നതുമുതല്‍ സ്വര്‍ണ കടകളില്‍ നല്ല വ്യാപാരമാണ് നടന്നത്. ഇന്നലെ വ്യാപാരം ആരംഭിച്ചപ്പോള്‍ പവന് 80 രൂപ കൂടി വില 22,120 രൂപയില്‍ പത്തി. ഗ്രാമിന് 2,765 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
ഓഗസ്റ്റ്മാസത്തെ റെക്കോഡ് വിലയാണ് ഇന്നലെ മാര്‍ക്കറ്റില്‍ രേഖപ്പെടുത്തിയത്. വിലയില്‍ പിന്നോട്ട് ഇറക്കത്തിനുള്ള സാധ്യതിയില്ല എന്ന സൂചനയാണ് ഇത് നൽകുന്നത്. ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് കൊറിയന്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി കഴിഞ്ഞ ദിവസങ്ങളില്‍ വന്ന മാറ്റങ്ങളും വിപണിയെ ബാധിച്ചു തുടങ്ങും. ദക്ഷിണ കൊറിയയില്‍ നിന്നുള്ള സ്വര്‍ണം, വെള്ളി ഇറക്കുമതിക്ക് സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തുകയായിരുന്നു. ഇനി മുതല്‍ ഡയറക്റ്ററേറ്റ് ജനറല്‍ ഒഫ് ഫോറിന് ട്രേഡിന്റെ (ഡിജിഎഫ്ടി) ലൈസന്‍സുള്ള സ്ഥാപനങ്ങള്‍ക്കാണ് ഇറക്കുമതി സാധ്യമാവുക.
https://www.facebook.com/Malayalivartha