സ്വർണ വിലയിൽ വൻ കുതിപ്പ്
രാജ്യത്ത് സ്വര്‍ണവില ഈ വര്‍ഷത്തെ ഉയര്‍ന്ന നിരക്കിലെത്തി. 30,600(10 ഗ്രാമിന്) നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. രാജ്യത്തെ ജ്വല്ലറികള്‍ സ്വര്‍ണം കാര്യമായി വാങ്ങിയതാണ് വിലവര്‍ധനയ്ക്കുള്ള ഒരു കാരണം. ഈ വര്‍ഷം തുടക്കത്തില്‍ 28,000 രൂപയായിരുന്നു വില.
ആഗോള വിപണിയിലെ വിലവര്‍ധനയാണ് രാജ്യത്തെ സ്വര്‍ണവിപണിയിലും പ്രതിഫലിക്കുന്നത്. ആവശ്യത്തിന്റെ ഭൂരിഭാഗവും ഇറക്കുമതിയെ ആശ്രയിക്കുന്നതിനാലാണിത്. ഇറക്കുമതി ചുങ്കത്തിന് പുറമെ ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യത്തിലെ ചാഞ്ചാട്ടവും ആഭ്യന്തര വിപണിയില്‍ സ്വര്‍ണവിലയെ സ്വാധീനിക്കാറുണ്ട്.
വെള്ളിവിലയിലും വര്‍ധനവുണ്ട്. കിലോഗ്രാമിന് 200 രൂപ വര്‍ധിച്ച് 41,700 രൂപയായി. വ്യവസായ ആവശ്യത്തിനും കോയിന്‍ നിര്‍മാണത്തിനും ഡിമാന്‍ഡ് കൂടിയതാണ് വെള്ളിവിലയെ സ്വാധീനിച്ചത്.
https://www.facebook.com/Malayalivartha