സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്; പവന് 21,520 രൂപ
വീണ്ടും സ്വർണവില കൂടി. തുടർച്ചയായി രണ്ടാം ദിവസമാണ് സ്വർണ വിലയിൽ വർദ്ധനവുണ്ടാകുന്നത്. പവന് 80 രൂപയാണ് ഇന്ന് കൂടിയത്.
ചൊവ്വാഴ്ചയും വില ഇത്രതന്നെ കൂടിയിരുന്നു. 21,520 രൂപയിലാണ് പവന്റെ വ്യാപാരം നടക്കുന്നത്. ഗ്രാമിന് 10 രൂപ വർധിച്ച് 2,690 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
https://www.facebook.com/Malayalivartha