സംസ്ഥാനത്തെ സ്വര്‍ണക്കടകള്‍ തകര്‍ത്ത് ആഭരണങ്ങളും പണവും കവരുന്ന പ്രവണത തടയണമെന്ന് വ്യാപാരികള്‍
സംസ്ഥാനത്തെ സ്വര്‍ണക്കടകള്‍ തകര്‍ത്ത് ആഭരണങ്ങളും പണവും കവരുന്ന പ്രവണത വളരെയധികം വര്‍ദ്ധിക്കുകയാണെന്നും ഇതു തടയാന്‍ നടപടി വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ച നിവേദനത്തില്‍ ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ.ബി. ഗോവിന്ദന്‍, ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍, ട്രഷറര്‍ എസ്. അബ്ദുള്‍ നാസര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
ഗ്യാസ് കട്ടറുകള്‍ ഉപയോഗിച്ച് കടകള്‍ തുരന്നാണ് മോഷണം നടത്തുന്നത്. ഈയടുത്തകാലത്ത് ചാലക്കുടിയിലും ഇത്തരത്തില്‍ മോഷണമുണ്ടായി. അന്തര്‍സംസ്ഥാന മോഷ്ടാക്കളാണ് ഇതിനു പിന്നിലെന്നാണ് സൂചന. സ്വര്‍ണ വ്യാപാരികളെ മുളകുപൊടി എറിഞ്ഞ്, ആക്രമിച്ച് സ്വര്‍ണവും പണവും കവരുന്ന കേസുകളും ഉണ്ടായി. തലശേരിയില്‍ അടുത്തിടെ ഇത്തരം രണ്ട് സംഭവങ്ങള്‍ ഉണ്ടായെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
https://www.facebook.com/Malayalivartha