സ്വര്‍ണ വില്‌പനയില്‍ 67% ഇടിവ്
ഇന്ത്യന്‍ സമ്പദ്‌ഘടന 5.7 ശതമാനം വളര്‍ച്ച നേടിയതും ഓഹരി സൂചികകള്‍ റെക്കോഡ് നേട്ടം കൈവരിച്ചതും സ്വര്‍ണത്തിന് തിരിച്ചടിയായി. നിക്ഷേപകരില്‍ പലരം സ്വര്‍ണം ഉപേക്ഷിക്കാന്‍ തുടങ്ങി. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കുപ്രകാരം 2014 ന്റെ രണ്ടാം പാദത്തില്‍ വില്‌പനയില്‍ 67% ഇടിവുണ്ടായി. 49.6 ടണ്‍ ആണ് ഈ കാലയളവില്‍ നടന്ന വില്‍പന.
ഓഹരി വിപണിയുടെ ഉയര്‍ച്ച സ്വര്‍ണത്തിലുളള നിക്ഷേപകരുടെ താല്‍പര്യം കുറഞ്ഞതായി ഇന്ത്യന്‍ ബുളളിയന്‍ ആന്റ് ജ്വല്ലേഴ്‌സ് അസോസിയേഷന്‍ പറയുന്നു. സാമ്പത്തിക വര്‍ഷത്തിലെ ആദ്യ അഞ്ച് മാസത്തില്‍ സ്വര്‍ണക്കട്ടിയുടെയും നാണയത്തിന്റെയും വില്‍പനയില്‍ 70 ശതമാനമാണ് ഇടിവുണ്ടായത്.രാജ്യത്ത് മണ്‍സൂണ്‍ കാര്യമായി ലഭിക്കാതിരുന്നത് ഗ്രാമീണ മേഘലയിലുളളവരുടെ വാങ്ങല്‍ ശേഷിയെ ബാധിച്ചു. രാജ്യന്തരവിപണിയിലും സ്വര്‍ണത്തിലുളള താല്‍പര്യം കുറഞ്ഞ് വരുന്നതായാണ് കാണുന്നത്. സ്വര്‍ണത്തിന് ഇപ്പോള്‍ 1.7 ശതമാനം ഇടിവാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha