സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്, പവന് 23,000 രൂപ
സ്വര്‍ണ വിലയില്‍ ഇന്നും വര്‍ദ്ധനവ്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില കൂടുന്നത്. പവന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചത്. വെള്ളിയാഴ്ചയും ഇത്രതന്നെ തോതില്‍ വില വര്‍ധന രേഖപ്പെടുത്തിയിരുന്നു.
23,000 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2,875 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ജൂണ്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
https://www.facebook.com/Malayalivartha