മുന്‍വര്‍ഷത്തെ അപേക്ഷിച്ച് സ്വര്‍ണ ഇറക്കുമതിയില്‍ 18 ശതമാനം ഇടിവ്
കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് സ്വര്‍ണ ഇറക്കുമതിയില്‍ 18 ശതമാനം ഇടിവ്. വിലയിലുണ്ടായ വര്‍ധനവും രൂപയുടെ മൂല്യമിടിവുമൂലം ജ്വല്ലറികളില്‍ ആവശ്യംകുറഞ്ഞതാണ് ഇറക്കുമതികാര്യമായി കുറയാനിടയാക്കിയതെന്ന് റോയിട്ടേഴ്‌സിന്റെ സര്‍വേ പറയുന്നു. ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ സ്വര്‍ണം ഇറക്കുമതി രാജ്യമാണ് ഇന്ത്യ.
2017ല്‍ 880 ടണ്‍ സ്വര്‍ണമാണ് രാജ്യത്ത് ഇറക്കുമതി ചെയ്തതെന്ന് തോംസണ്‍റോയിട്ടേഴ്‌സിന്റെ പ്രഷ്യസ് മെറ്റല്‍സ് കണ്‍സള്‍ട്ടന്‍സിയായ ജിഎഫ്എംഎസിന്റെ കണക്കുകള്‍ പറയുന്നു. നടപ്പ് വര്‍ഷം ഇറക്കുമതി 725 ടണ്‍ ആയി കുറയുമെന്നും റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ടിലുണ്ട്. ഇറക്കുമതി കുറയുന്നത് രാജ്യത്തെ വ്യാപാര കമ്മി കുറയ്ക്കാന്‍ സഹായകരമാകും.
2018 മെയ് വരെയുള്ള കണക്കുപ്രകാരം ഇറക്കുമതിയില്‍ 39.4ശതമാനമാണ് ഇടിവ്. ഇതുവരെ 274.2 ടണ്‍ ആണ് ഇറക്കുമതി ചെയ്തത്.
https://www.facebook.com/Malayalivartha