സ്വര്‍ണവിലയില്‍ കുറവ്, പവന് 22,480 രൂപ
ആഭ്യന്തരവിപണിയില്‍ ആവശ്യക്കാര്‍ കുറഞ്ഞതോടെ സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഇതിന് പുറമെ സ്വര്‍ണവില കുറയുന്നതിന് ആഗോള വിപണിയിലെ സാഹചര്യങ്ങളും ബാധിച്ചിട്ടുണ്ട്.സംസ്ഥാനത്ത് പവന് 22,480 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 2810 രൂപയിലും എത്തി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ജൂണ്‍ 15ന് പവന് 23,120 രൂപ വരെ എത്തിയിരുന്നു.
പവന് 160 രൂപയാണ് ഇപ്പോള്‍ കുറഞ്ഞിരിക്കുന്നത്. രൂപയുടെ മൂല്യം റെക്കോഡ് ഇടിവില്‍നിന്ന് തിരിച്ചുകയറിയതും സ്വര്‍ണ വിലയില്‍ പ്രതിഫലിച്ചു
https://www.facebook.com/Malayalivartha